റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗരീബ് കല്യാണ്‍ യോജന പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു; 80 കോടിയോളം പേര്‍ക്ക് ഗുണകരമാകും

December 2, 2023 - 5:13 am

കേന്ദ്രസര്‍ക്കാരിന്റെ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി ദീര്‍ഘിപ്പിച്ചു. 2024 ജനുവരി ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി പദ്ധതി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ചു കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും.പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്കും മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും.

ഏതാണ്ട് 80 കോടിയോളം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 11.80 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
കൊവിഡ് കാലത്താണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി ആരംഭിച്ചത് . പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധികമായി അഞ്ച് കിലോ ധാന്യങ്ങള്‍ (ഗോതമ്പോ അരിയോ) ലഭിക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *