റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എടപ്പാളിൽ നവകേരള സദസ്സിനിടെ വീട്ടമ്മ കുഴഞ്ഞ് വീണു പരാതി നൽകാനെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ

November 28, 2023 - 5:09 am

എടപ്പാളിൽ നവകേരള സദസ്സിനിടെ വീട്ടമ്മ കുഴഞ്ഞ് വീണു

പരാതി നൽകാനെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ

എടപ്പാൾ:തവനൂർ മണ്ഡലത്തിലെ നവകേരള സദസ്സിനിടെ വീട്ടമ്മ കുഴഞ്ഞ് വീണു.കാലടിയില്‍ നിന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയതായിരുന്നു വീട്ടമ്മ.കുഴഞ്ഞ് വീണ വീട്ടമ്മയെ കൂടി നിന്നവര്‍ ചേര്‍ന്ന് കസേരയില്‍ പിടിച്ചിരുത്തി.ട്രോമകെയര്‍ പ്രവര്‍ത്തകരും പോലീസും എത്തി വേദിക്കരികില്‍ ഉണ്ടായിരുന്ന ആംബുലന്‍സില്‍ ഇവരെ കയറ്റി അയക്കുകയായിരുന്നു.മുഖ്യമന്ത്രി പ്രംസംഗിച്ച് കൊണ്ടിരിക്കെയാണ് വീട്ടമ്മ കുഴഞ്ഞ് വീണത്.കനത്ത ചൂടില്‍ ഏറെ നേരം നിന്നതിനാല്‍ തലചുറ്റിയാതാവാനാണ് സാധ്യത യെന്നാണ് നിഗമനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *