വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കെ സുരേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് 12 ന് മൊഴി എടുക്കും. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്കട്രി വി കെ സനോജിന്റെ മൊഴി മ്യൂസിയം പോലീസ് രേഖപ്പെടുത്തിയിരുന്നു.

കേസിൽ സൈബർഡോമും അന്വേഷണം തുടങ്ങി. വ്യാജ കാർഡ് ഉണ്ടാക്കിയിരിക്കാൻ സാധ്യതയുള്ള മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ആപ്പിന്റെ നിർമാതാക്കളെ കണ്ടെത്താനാണ് ആദ്യ ശ്രമം. ആപ്പ് ഉണ്ടാക്കിയത് സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണോയെന്ന് പരിശോധിക്കും. ശേഷം വോട്ട് ചെയ്ത് മുഴുവൻ പേരുടെയും വിവരങ്ങൾ ശേഖരിക്കാൻ ആണ് തീരുമാനം. വിവാദ ആപ്പിന്റെ സേവനം യൂത്ത് കോൺഗ്രസ് സ്വീകരിച്ചോ എന്നതും പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം തുടരുകയാണ്. അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്

Share
അഭിപ്രായം എഴുതാം