ഏഴ് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: ഏഴുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി.

ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ആഴ്ചയ്ക്കിടെ വയറുവേദനയെ തുടര്‍ന്ന് മൂന്നുതവണ യുവതി ആശുപത്രിയില്‍ എത്തിയിരുന്നു. എന്നിട്ടും കുഞ്ഞ് മരിക്കാനിടയായതില്‍ ആശുപത്രിയുടെ വീഴ്ചയാണെന്നാണ് ബന്ധുക്കളുടെ ആരോപിക്കുന്നത്. ആശുപത്രിയില്‍നിന്നുണ്ടായ ചികിത്സാപിഴവാണ് കുഞ്ഞു മരിക്കാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ പറഞ്ഞു

Share
അഭിപ്രായം എഴുതാം