പൂഞ്ഞാർ : ഉള്ള പണം പാവങ്ങൾക്ക് ഇപ്പോഴും വിതരണം നടത്തുന്ന പി ജെ ജോസഫോ;ലംബോദരനെ വച്ച് ബിനാമി കളിക്കുന്ന എം എം മണിയോ ജനപ്രിയൻ പിജെ ജോസഫിനെ അധിക്ഷേപിച്ച എം എം മണി തൊടുപുഴയിലെ ജനങ്ങളോട് മാപ്പ് പറയണം എന്ന് കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറ സെക്രട്ടറി ഡിജു സെബാസ്ററ്യൻ അഭിപ്രായപ്പെട്ടു.
തൊടുപുഴയുടെ വികസനത്തിന് ചുക്കാൻ പിടിച്ച പിജെ ജോസഫ് നെതിരെ എംഎം മണി നടത്തിയ പരാമർശം തൊടുപുഴയിലെ ജനങ്ങൾ തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളയും;പക്ഷെ കിടങ്ങൂരിൽ നിന്നും ഹൈറേഞ്ചിലേക്ക് കുടിയേറി പാർത്ത എം എം മണി സ്വന്തം സഹോദരനായ ലംബോദരനെ വച്ച് ബിനാമി പേരിൽ സ്വത്ത് സമ്പാദിക്കുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം വ്യക്തമാക്കണം.
കഴിഞ്ഞ വര്ഷം അന്തരിച്ച സ്വന്തം മകന്റെ സ്വത്തുക്കൾ വിറ്റ് കിട്ടിയ പണം കൊണ്ട് തൊടുപുഴയിലെ കിടപ്പ് രോഗികൾക്ക് മാസം ആയിരം രൂപാ വച്ച് 6000 പേരിലേക്ക് കാരുണ്യ സന്ദേശം എത്തിക്കുന്ന പി ജെ ജോസഫിനെ പോലുള്ളവരെ സമൂഹ മധ്യത്തിൽ അധിക്ഷേപിക്കുന്നത് സ്വയം കൃതാനർത്ഥം എന്നെ പറയേണ്ടൂ എന്നും ഡിജു സെബാസ്ററ്യൻ കൂട്ടിച്ചേർത്തു.
പെമ്പിളൈ ഒരുമക്കരെ കുറിച്ച് എം എം മണി പറഞ്ഞ അശ്ളീല വാക്കുകൾ ഇന്നും ജനങ്ങൾ ഓർക്കുന്നുണ്ട്. മണിയുടെ അഹന്തയ്ക്കു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനും ഈയിടെ മറുപടി നൽകിയിരുന്നു . മണിക്ക് മണികെട്ടാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാവേണ്ടതുണ്ട് എന്നും ഡിജു സെബാസ്റ്റ്യൻ പറഞ്ഞു