വൈക്കം: പൈപ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

വൈക്കം: പൈപ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുലശേഖരമംഗലം ഇടത്തുരുത്തിതറ വീട്ടിൽ ചന്ദ്രൻ (57) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

കോൺട്രാക്ടർ പ്ലംബിംഗ് ജോലികൾക്കായി സൂക്ഷിച്ചിരുന്ന പ്ലംബിംഗ് പൈപ്പിന്റെ മെക്കാനിക്കൽ ജോയിന്റുകളും, ഫ്ലെഞ്ചുകളും, എം.എസ് പൈപ്പ് കഷണങ്ങളും ഉൾപ്പെടെ 35,000 രൂപ വിലവരുന്ന സാധനങ്ങൾ ഇയാൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ സുരേഷ് എസ്, ഷാജി പി.ജി, പ്രദീപ് കുമാർ കെ.പി, സി.പി.ഓ ശിവദാസ പണിക്കർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി

Share
അഭിപ്രായം എഴുതാം