ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. തിരുവല്ല മേപ്രാൽ സ്വദേശി കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. എസ്എന്‍ഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയാണ്. ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതന്‍ താമസിച്ചിരുന്നത്. രാത്രി ഒമ്പതുമണിയോടെ ജയ്പൂരിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ സുജാതനെ പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള കാക്രോല പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.



