റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാമ്പുകൾ വീടിനകത്ത്; യുവാവിനെ പൊക്കിCID

September 27, 2023 - 7:07 pm

വീട്ടിനുള്ളില്‍ കൊടുംവിഷമുള്ള പാമ്പുകളെയും കാട്ടുപൂച്ചകളെയും, വെരുകിനെയും അനധികൃതമായി സൂക്ഷിച്ച യുവാവിനെ വനംവകുപ്പ് സിഐഡി അറസ്റ്റ് ചെയ്തു. മൈസൂരുവിലാണ് സംഭവം.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സന്ദീപ് എന്ന ദീപുവിന്റെ വീട്ടില്‍ വനംവകുപ്പിന്‍റെ സിഐഡി സംഘം റെയ്ഡിനെത്തിയത്. വീട്ടിനുള്ളില്‍ കടന്ന ഉദ്യോഗസ്ഥന്‍ ഞെട്ടി. ഒൻപതിനം പാമ്പുകളാണ് വീട്ടിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലുണ്ടായിരുന്നത്. മൂര്‍ഖന്‍ പാമ്പ് നാലെണ്ണം, കാട്ടുപാമ്പ് (2),വെള്ളിക്കെട്ടന്‍(2), വെള്ളിവരയന്‍(2)‍, വരയന്‍ ചുരുട്ട(1), ചുരുട്ട മണ്ഡലി(1), മഞ്ഞച്ചേര(2), നീര്‍ക്കോലി(1), മണ്ണൂലി (3) എന്നീ പാമ്പുകളെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *