റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം സെമിയില്‍

September 7, 2023 - 11:23 am

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറം സെമി ഫൈനലില്‍. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കോട്ടയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മലപ്പുറം കീഴടക്കിയത്. ജുനൈനും അക്മല്‍ ഷായും ആണ് മലപ്പുറത്തിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ സാലിമിലൂടെ കോട്ടയം ഒരു ഗോള്‍ മടക്കിയെങ്കിലും മലപ്പുറം വിജയം ഉറപ്പിച്ചു.
ഇന്നു നടക്കുന്ന സെമിഫൈനലില്‍ കണ്ണൂര്‍ ഇടുക്കിയെയും നാളെ മലപ്പുറം തൃശ്ശൂരിനെയും നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *