റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: എറണാകുളത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിനു മുകളിൽ ചിപ്പിലിത്തോട് വെച്ചാണ് കണ്ടയ്നർ ലോറിക്ക് തീപിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

ചുരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈൽസ് കയറ്റിവന്ന ലോറിക്കാണ് തീ പിടിച്ചത്. ഡ്രൈവർ ക്യാബിനിന്റെ ​ഭാ​ഗത്ത് തീ കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങിയതിന്നാൽ ആളപായം ഉണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *