പാലക്കാട് : അട്ടപ്പാടി ചിറ്റൂർ വെങ്കക്കടവിൽ മേയാൻ വിട്ടിരുന്ന പശുവിനെ കാട്ടാന ആക്രമിച്ചു. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് 2023 ഓഗസ്റ്റ് 24 ന് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്.
ആഴത്തിലുള്ള മുറിവുകളിൽ നിന്നും ചോരയോലിക്കുന്ന അവസ്ഥയിലാണ് പശു. കാട്ടാനകളുടെ നിരന്തരമായ ശല്യം കാരണം ഈ പ്രദേശത്ത് കൃഷി ചെയ്യാനോ കന്നുകാലികളെ വളർത്താനോ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ് എന്ന് ആദിവാസി കൂടിയായ നഞ്ചൻ പറയുന്നു.