റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിന്ദി ചീനി ഭായി ഭായി’ എന്ന് ആദ്യം പറഞ്ഞത് കോൺഗ്രസാണ്;

August 21, 2023 - 5:15 am

ന്യൂഡൽഹി: ഇന്ത്യയിലേക്ക് ചൈന നടത്തുന്ന കടന്നാക്രമണങ്ങളിൽ അതിർത്തിയിലെ ജനങ്ങൾ ഭയത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി. ‘ഹിന്ദി ചീനി ഭായി ഭായി’ എന്ന് ആദ്യം പറഞ്ഞതും ഇന്ത്യയുടെ 45,000 ചതുരശ്ര കിലോമീറ്റർ സ്ഥലം ചൈനയ്ക്ക് വിട്ടുകൊടുത്തത് കോൺഗ്രസാണെന്നു കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ ആരോപിച്ചു.

രാഹുലിന്‍റെ പ്രസ്താവനയ്ക്കെതിരേ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്തെത്തി. രാഹുൽ എവിടെയെല്ലാം പോയോ അവിടെയെല്ലാം ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുക എന്നത് അദ്ദേഹത്തിന്‍റെ രീതിയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചർച്ച നടത്താം. എന്നാൽ നമ്മുടെ സൈന്യത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നുമാണ് രവിശങ്കർ പ്രസാദ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *