റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണം ഘോഷയാത്രയിലേക്ക് ഗവർണർക്ക് സർക്കാരിന്‍റെ ക്ഷണം

August 19, 2023 - 7:07 am

തിരുവനന്തപുരം: ഓണം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സർക്കാരിന്‍റെ ക്ഷണം. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. മന്ത്രിമാർ ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു.

കഴിഞ്ഞ വർഷം ഓണാഘോഷത്തിനു ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണു ഗവർണർ കഴിഞ്ഞ ഓണം ആഘോഷിച്ചത്. അടുത്തദിവസം ഡൽഹിക്കു തിരിക്കുന്ന ഗവർണർ ഓണത്തിനു മുൻപു കേരളത്തിൽ മടങ്ങിയെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *