ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു പഴുന്നാന സ്വദേശിയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു..

ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പഴുന്നാന സ്വദേശിയായ ഷെൽജി വീട്ടിലെ മൂന്ന് കുട്ടികളുമായി കാറിൽ പോകുമ്പോഴായിരുന്നു അപകടം. ഹുണ്ടായി ഇയോൺ കാറാണ് അപകടത്തിൽ പെട്ടത്.. ചൂണ്ടൽ സെൻറർ എത്തുന്നതിനു മുൻപ് പുതുശ്ശേരിയിൽ വച്ച് കാറിൻറെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട ഉടനെ കാർ നിർത്തി ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. പെട്ടെന്ന് തന്നെ തീ ആളിക്കത്തുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. .
[4:26 am, 19/08/2023] Unni K:

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →