റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

August 18, 2023 - 9:20 pm

നാഗ്പൂര്‍: വിമാനം പറത്താനായി വിമാനത്തില്‍ കയറാന്‍ പോകവെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗെയിറ്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ച പൈലറ്റിന്റെ പേരുവിവരങ്ങള ലഭ്യമായിട്ടില്ല.
ഇന്നലെ തിരുവനന്തപുരം പൂനെ നാഗ്പൂര്‍ വിമാനമാണ് അദ്ദേഹം പറത്തിയിരുന്നത്. പുലര്‍ച്ചെ മൂന്ന് മുതല്‍ ഏഴ് വരെയായിരുന്നു ഇത്. ഇതിന് ശേഷം 27 മണിക്കൂര്‍ വിശ്രമിച്ചാണ് അദ്ദേഹം അടുത്ത സര്‍വീസിന് എത്തിയത്.
ചിലിയില്‍ പൈലറ്റ് വിമാനത്തിലെ ശൗചാലയത്തില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യയിലും ഒരു പൈലറ്റ് കുഴഞ്ഞുവീണു മരിക്കുന്നത്. 271 യാത്രക്കാരുമായി മിയാമിയില്‍ നിന്ന് ചിലിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റാണ് ശുചിമുറിയില്‍ മരിച്ചത്. തുടര്‍ന്ന് വിമാനം അടിയന്തരമായി പനാമയില്‍ ഇറക്കുകയായിരുന്നു.
ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രക്കാരനായ മുതിര്‍ന്ന പൈലറ്റ് വിമാനത്തില്‍ വെച്ച് അസുഖം ബാധിച്ച് മരിച്ചിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്യുആര്‍ 579 വിമാനം ദുബായിലേക്കു തിരിച്ചുവിടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *