റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് കൈക്കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ച നഴ്സിനെതിരെ നടപടി; സസ്പെന്റ് ചെയ്തു

August 18, 2023 - 12:15 pm

പാലക്കാട്: പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി ഇവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനാണ് വാക്സീൻ മാറി നൽകിയത്. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് വാക്സീൻ മാറി കുത്തിവച്ചത്. ബിസിജിയുടെ കുത്തിവപ്പ് എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.എന്നാൽ 45 ദിവസം കഴിഞ്ഞ് നൽകേണ്ട വാക്സീനാണ് കുഞ്ഞിന് നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *