കെഎസ്ആർടിസി ജീവനക്കാർക്ക് അടുത്തയാഴ്ചയോടെ ജൂലൈ മാസത്തെ ശമ്പളം നൽകും; കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് അടുത്തയാഴ്ചയോടെ ജൂലൈ മാസത്തെ ശമ്പളം നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജീവനക്കാർക്ക് ഓണം അലവൻസ് നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജൂലൈമാസത്തെ പെൻഷനും നൽകണമെന്നും നിർദേശിച്ചിരുന്നു. 130 കോടി സർക്കാർ നൽകിയാൽ ശമ്പളം മുഴുവനായും നൽകാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →