റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ്മുറിയില്‍ വച്ച് അവഹേളിച്ചു; കെഎസ്‌യു നേതാവ് ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

August 15, 2023 - 7:14 pm

കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ്മുറിയില്‍ വച്ച് വിദ്യാര്‍ഥികള്‍ അവഹേളിച്ചു. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് സംഭവം. അധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. അധ്യാപകനെ അവഹേളിച്ച കെഎസ്‌യു നേതാവ് ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

അധ്യാപകന്റെ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയും കസേര വലിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഒരു വിദ്യാര്‍ത്ഥി അധ്യാപകന്റെ പിന്നില്‍ നിന്ന് അധ്യാപകനെ കളിയാക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ക്ലാസിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സംഭവത്തില്‍ കോളജിന് പരാതി ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നാണ് അധ്യാപക സംഘടനകളുടെ ഉള്‍പ്പെടെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *