റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുട്യൂബ് വ്‌ളോഗറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി; നടൻ ബാലയ്ക്കെതിരെ കേസ്

August 5, 2023 - 1:04 pm

തിരുവനന്തപുരം: നടൻ ബാലക്കെതിരെ പൊലീസ് കേസ്. ചെകുത്താൻ എന്ന പേരിൽ വീഡിയോകൾ ചെയ്യുന്ന യുട്യൂബർ അജു അലക്‌സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് പരാതിക്കാൻ. സംഭവത്തിൽ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. 2023 ഓ​ഗസ്റ്റ് 4 ന് വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം. വീടിന് അകത്ത് അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റിലെത്തിയതെന്ന് ബാല സംഭവം വിശദീകരിച്ച് രംഗത്തെത്തി. അജു അലക്‌സ് വീഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയിൽ എത്തിയ തന്റെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറയുന്നു.

സമൂഹമാധ്യമങ്ങളിൽ ആറാട്ട് അണ്ണൻ എന്നു വിളിപ്പേരുള്ള സന്തോഷ് വർക്കിയെയും കൊണ്ടാണ് ബാലയും മൂന്നു പേരും ഫ്‌ളാറ്റിൽ എത്തിയതെന്ന് അജു അലക്‌സ് പറയുന്നു. സംഭവത്തിൽ ബാലയെ കണ്ട് മൊഴി രേഖപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *