കേദാര്‍നാഥ് : ഉത്തരാഖണ്ഡിലെ കനത്ത മഴയെത്തുടര്‍ന്ന് കേദാര്‍നാഥ് യാത്രാ പാതയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒട്ടേറെ പേരെ കാണാതായി.
ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്) ഗൗരികുണ്ഡിന് സമീപം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കനത്ത മഴയും മലഞ്ചെരുവുകളില്‍ നിന്ന് ഇടയ്ക്കിടെ വീഴുന്ന പാറക്കല്ലുകളും രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായി സര്‍ക്കിള്‍ ഓഫീസര്‍ വിമല്‍ റാവത്ത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കാണാതായവരില്‍ നേപ്പാളില്‍ നിന്നുളളവരും ഉള്‍പ്പെടുന്നുണ്ടെന്നും ഇവരെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിനോദ് (26), മുലായം (25), ആഷു (23), പ്രിയാന്‍ഷു ചമോല (18), രണ്‍ബീര്‍ സിംഗ് (28), അമര്‍ ബൊഹ്റ, ഭാര്യ അനിതാ ബൊഹ്റ, ഇവരുടെ മക്കളായ രാധിക ബൊഹ്റ, പിങ്കി ബോറ, പൃഥ്വി ബൊഹ്റ (7), ജറ്റില്‍ (6), വക്കില്‍ (3) എന്നിവരെയാണ് കാണാതായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.