റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനന്തപുരി എഫ്.എം. പ്രക്ഷേപണം; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി ആന്റണി രാജു

July 26, 2023 - 10:50 am

തിരുവനന്തപുരം: അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്താ സ്രോതസ്സും വിനോദ ഉപാധിയുമായിരുന്ന അനന്തപുരി എഫ്.എം. ആകാശവാണി ഉദ്യോഗസ്ഥരെപോലും അറിയിക്കാതെ പ്രക്ഷേപണം നിര്‍ത്തിയത് തലസ്ഥാന നഗരിയോട് മാത്രമല്ല കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. നഗര ജീവിതം ചലനാത്മകവും ക്രിയാത്മകവുമാക്കുന്നതില്‍ അനന്തപുരി എഫ്.എമ്മിന് വലിയ പങ്കുണ്ട്. സംഗീതം മാത്രമല്ല മണിക്കൂറുകള്‍ ഇടപെട്ടുള്ള വാര്‍ത്തയും മറ്റ് സാംസ്‌കാരിക പരിപാടികളും ശ്രോതാക്കളെ എന്നും ആകര്‍ഷിച്ചിരുന്നു. ഗതാഗത സുരക്ഷയെക്കുറിച്ചും സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം നല്‍കാന്‍ ഏറ്റവും മികച്ച ഉപാധിയായിരുന്നു അനന്തപുരി എഫ്.എം എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുന്നറിയിപ്പില്ലാതെ പ്രക്ഷേപണം നിര്‍ത്തിയത് അനന്തപുരി എഫ്.എമ്മിലെ ജീവനക്കാരുടെ തൊഴില്‍ നഷ്ടത്തിന് കാരണമായതായും തലസ്ഥാന നഗരത്തോടുള്ള അവഗണനക്കെതിരെ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *