റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാങ്കേതിക തകരാർ; ഐആർസിടിസിയുടെ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സേവനം മുടങ്ങി

July 25, 2023 - 1:12 pm

ന്യൂഡൽഹി: സാങ്കേതിക കാരണങ്ങളാൽ വെബ്‌സൈറ്റിലും ആപ്പിലും സേവനങ്ങൾ ലഭ്യമാവില്ലെന്ന് അറിയിച്ച് ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിംഗ് വിഭാഗമായ ഐആർസിടിസി. പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും മേക്ക്‌മൈട്രിപ്പ്, ആമസോൺ തുടങ്ങിയ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അവർ അറിയിച്ചു.

ഐആർസിടിസി വെബ് പോർട്ടലിലെയും ആപ്പിലെയും സേവനങ്ങൾ രാവിലെ 8 മുതൽ നിലച്ചതായാണ് റിപ്പോർട്ട്. ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കാതെ തന്നെ, രാവിലെ 10 മണി വരെ നിരവധി പേർ തങ്ങളുടെ പണം നഷ്‌ടപ്പെട്ടതായി പരാതിപ്പെട്ടു.

അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ പണം തിരികെ നൽകുമോ എന്നതിനെക്കുറിച്ച് അറിയിപ്പുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *