യാസിന്‍ മാലികിനെ ഉത്തരവില്ലാതെ ഹാജരാക്കിയ സംഭവം; നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: തീവ്രവാദ ഫണ്ടിങ് കേസില്‍ ജവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) കമാന്‍ഡര്‍ യാസിന്‍ മാലികിനെ ഉത്തരവില്ലാതെ സുപ്രീം കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍. തിഹാര്‍ ജയില്‍ ഡപ്യൂട്ടി സൂപ്രണ്ടന്റ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.മറ്റൊരു കേസില്‍ സ്വയം വാദിക്കാനെന്ന് പറഞ്ഞാണ് യാസിന്‍ മാലിക് ഇന്നലെ കോടതിയില്‍ എത്തിയത്. സംഭവത്തില്‍ സുപ്രീം കോടതി ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ജമ്മു കോടതി ഉത്തരവിനെതിരായ സിബിഐ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനായാണ് യാസന്‍ മാലികിനെ സുപ്രീം കോടതിയില്‍ ഹാജരാക്കിയത്.
വിഷയത്തില്‍ യാസിന്‍ മാലിക്കിനെ നേരിട്ട് ഹാജരാക്കണമെന്ന് ഉത്തരവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. യാസിന്‍ മാലിക്കിനെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പിന്‍മാറുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →