ഹജ്ജ് യാത്രികർക്ക് നിർദേശവുമായി സൗദി അറേബ്യ. ഇനി മുതൽ 30 വസ്തുക്കൾ വിമാന യാത്രക്കാരുടെ ബാഗേജിൽ കൊണ്ടുപോകു ന്നതിന് അനുവദിക്കില്ല. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങൾ അനുവാദമില്ലാതെ കൊണ്ടുപോകുന്നത് പരിശോധനയിൽ കണ്ടെത്തിയാൽ അവ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക് തിരികെ നൽകാൻ അനുവദിക്കില്ലെന്നും ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ പറഞ്ഞു.
നിരോധിത ഇനങ്ങൾ: കത്തികൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, വിഷ ദ്രാവകങ്ങൾ, ബ്ലേഡുകൾ, ബേസ്‌ബോൾ ബാറ്റുകൾ, ഇലക്ട്രിക് സ്‌കേറ്റ്‌ബോർഡുകൾ, സ്‌ഫോടകവസ്തുക്കൾ, പടക്കങ്ങൾ, തോക്കുകൾ, കാന്തിക വസ്തുക്കൾ, റേഡിയോ ആക്ടീവ് അല്ലെങ്കിൽ നശിപ്പിക്കുന്ന വസ്തുക്കൾ, അപകടകരമായ ഏതെങ്കിലും ഉപകരണങ്ങൾ, നഖം വെട്ടി, കത്രിക, മാംസം മുറിക്കുന്ന കത്തി, വെടിമരുന്ന് എന്നിവ
എല്ലാ ബാഗേജുകളിൽ നിന്നും നിരോധിച്ചിരിക്കുന്ന 14 അപകടകരമായ വസ്തുക്കൾ: ഓർഗാനിക് പെറോക്‌സൈഡുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ, ദ്രാവക ഓക്‌സിജൻ ഉപകരണങ്ങൾ, പകർച്ചവ്യാധികൾ, തീപ്പെട്ടികൾ, ലൈറ്ററുകൾ, സ്‌ഫോടകവസ്തുക്കൾ അല്ലെങ്കിൽ പടക്കം, കത്തുന്ന ദ്രാവകങ്ങൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, അനുകരണ ആയുധങ്ങൾ, കാന്തിക വസ്തുക്കൾ.
നിരോധിത വസ്തുക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.



