റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ത്രിപുരയില്‍ രഥയാത്രക്കിടെ വൈദ്യുതാഘാതം; ആറ് മരണം

June 29, 2023 - 2:23 pm

അഗര്‍ത്തല: ത്രിപുരയിലെ ഉനാകോതി ജില്ലയില്‍ രഥയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് ആറ് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.മുകളില്‍ കൂടി പോകുന്ന ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി കമ്പിയില്‍ രഥം തട്ടിയാണ് ദുരന്തമുണ്ടായത്. ഉള്‍ട്ടോ രഥ് എന്ന പേരിലുള്ള പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം. ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥത്തില്‍ വന്‍തോതില്‍ അലങ്കാരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.ആറ് പേരും തത്ക്ഷണമാണ് മരിച്ചത്. പരുക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണ്. മുഖ്യമന്ത്രി മണിക് സാഹ അനുശോചനം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *