റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എസ്എഫ്ഐ സംസ്ഥാന സമിതിയും 22.06.2023 ന്

June 22, 2023 - 10:30 am

തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി ആരോപണം അടക്കം വിവാദങ്ങൾ കത്തി നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് 22.06.2023 ന്. എസ്എഫ്ഐ നേതാവ് എംകോം പ്രവേശനത്തിന് ഹാജരാക്കിയതെല്ലാം വ്യാജ രേഖകളെന്ന് തെളിഞ്ഞ് ദിവസങ്ങളായിട്ടും വിവാദത്തോട് പ്രതികരിക്കാൻ സിപിഎം നേതാക്കളാരും തയ്യാറായിട്ടില്ല. ഒരു വശത്ത് തെറ്റുതിരുത്തൽ നയരേഖയുമായി നേതൃത്വം മുന്നോട്ട് പോകുമ്പോൾ വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് അടക്കം വഴിവിട്ട സഹായം പാർട്ടി നേതാക്കളിൽ നിന്ന് കിട്ടുന്ന സാഹചര്യം അടക്കം ചർച്ചയാകും.

22ന് എസ്എഫ്ഐ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. വ്യാജ ഡിഗ്രി വിവാദത്തിനു ശേഷം നടക്കുന്ന ആദ്യ യോഗമാണ്. നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതിൽ സംഘടനയ്ക്കുള്ളിൽ എതിരഭിപ്രായം ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *