കൊച്ചി: പ്ലസ് ടു കോഴക്കേസിൽ കെ.എം. ഷാജിക്കെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി. കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ ഇഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി നടപടി.
കേസെടുത്തതിനു പിന്നാലെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടിയും റദ്ദാക്കും. അഴീക്കോട് സ്ക്കൂളിൽ പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്‍റിൽ നിന്നും 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണത്തിൽ കള്ളപ്പണം വെളിപ്പിക്കൽ നിയമപ്രകാരമായിരുന്നു കേസ്. സിപിഎം പ്രാദേശിക നേതാവ് 2017 ൽ സമർപ്പിച്ച പരാതിയിലാണ് അന്വേഷണം നടന്നത്.



