റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഞ്ഞനന്തൻ കണ്ണിലുണ്ണി, ഭീകരവാദിയാക്കിയത് മാധ്യമങ്ങൾ: എം.വി. ഗോവിന്ദൻ
”ഭീകരവാദിയായി ചിത്രീകരിച്ചത് മാധ്യമങ്ങൾ”

June 12, 2023 - 10:09 am

കണ്ണൂർ: ടി.പി. വധക്കേസിൽ പ്രതിയായി കോടതി ശിക്ഷിച്ച പി.കെ. കുഞ്ഞനന്തനെ നാടിന്‍റെ കണ്ണിലുണ്ണിയെന്ന് വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

കുഞ്ഞനന്തനെ ഭീകരവാദിയായി ചിത്രീകരിച്ചത് മാധ്യമങ്ങളാമെന്നും ഗോവിന്ദൻ പറഞ്ഞു. പി.കെ. കുഞ്ഞനന്തന്‍റെ മൂന്നാം ചരമ വാർഷികത്തിന്‍റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുഞ്ഞനന്തനെതിരേ മാധ്യമങ്ങൾ നീചമായ പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ശവസംസ്കാരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *