റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗൂഢാലോചനക്കാർ കൈകാര്യം ചെയ്യപ്പെടണം; മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ
സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ ക്യംപെയ്നിന്‍റെ പേരിൽ നടന്നാൽ മാധ്യമങ്ങൾക്കതിരെയും കേസെടുക്കും

June 11, 2023 - 6:56 pm

തിരുവനന്തപുരം: മഹാരാജാസ് കോളെജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗൂഢാലോചനയുടെ ഭാഗമായതിനാലാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചനക്കാർ കൈകാര്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ വിരുദ്ധ-എസ്എഫ്ഐ വിരുദ്ധ ക്യംപെയ്നിന്‍റെ പേരിൽ നടന്നാൽ മാധ്യമങ്ങൾക്കതിരെയും കേസെടുക്കും. കേസിന്‍റെ മെറിറ്റിലേക്ക് പോകുന്നില്ല. മാധ്യമപ്രവർത്തക റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണ്. വെറുതെ അത്തരത്തിലൊരു റിപ്പോർട്ട് വരില്ല. ഗൂഢാലോചന നടത്തിയവരെ നിയമത്തിന്‍റെ മുൻപിൽ കൊണ്ടുവരുമെന്നും ഗോവിന്ദൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *