റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുങ്കണ്ടം ∙ പതിനേഴുകാരനായ പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയത് ഇന്റർനെറ്റ് ഗെയിമിന്റെ സ്വാധീനം മൂലമെന്നു സംശയിക്കുന്നതായി പൊലീസ്. കമ്പംമെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോൾ വിദ്യാർത്ഥി സ്കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീടു രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ ഫോണിൽനിന്ന് ചില ഓൺലൈൻ ഗെയിമുകളുടെ വിവരങ്ങ‍ൾ ലഭിച്ചിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വിദ്യാർത്ഥിയുടെ സഹപാഠികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഗെയിമിന് അടിമകളായ കൂടുതൽ വിദ്യാർഥികളുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

കമ്പംമെട്ട് എസ്എച്ച്ഒ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *