റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്കക്ണം: സിപിഐ നേതാവ് ബിനോയ് വിശ്വം എം.പി

June 3, 2023 - 7:01 am

തിരുവനന്തപുരം : ഒഡീഷയിലുണ്ടായ ഇരട്ട ട്രെയിൻ അപകടത്തിനു പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവർ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിന്റെ ഫലമാണ് ഈ അപകടമെന്നും ബിനോയ് വിശ്വം കുറിച്ചു..

‘കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിലാണ്. സാധാരണക്കാരുടെ ട്രെയിനുകളും പാളങ്ങളും അവഗണിക്കപ്പെടുകയാണ്. ഒഡീഷയിലെ ട്രെയിൻ അപകടവും അവിടെ സംഭവിച്ച മരണങ്ങളും അതിന്റെ ഫലമാണ്. റെയിൽവേ മന്ത്രി രാജിവയ്ക്കണം’ – ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ ട്വീറ്റ്.

ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ എഴുപതിലധിധികം പേരാണ് മരിച്ചത്. മുന്നൂറ്റൻപതിലേറെ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *