റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളഞ്ഞു കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്കൂൾ കുട്ടികൾ.

May 31, 2023 - 5:19 pm

കൂത്താട്ടുകുളം∙ റോഡരികിൽ കളഞ്ഞു കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്കൂൾ കുട്ടികൾ മാതൃകയായി. പത്താം ക്ലാസ് വിദ്യാർഥികളായ എയ്ഞ്ചല സാറ സിബി, പ്രത്യക്ഷ ഷാജു, അഞ്ജന സുരേഷ്,വൈശാഖി രാജേഷ്, ആൻസ് മേരി ഷിബു, സോജൻ മാത്യു, അനീവ് ജോൺ സജി, അലക്സ് ബിജോ, അരുന്ധ ബൈജു, ആദിൻ കൃഷ്ണ എന്നിവരാണ് പണവുമായി സ്റ്റേഷനിൽ എത്തിയത്.

2023 മെയ്29 തിങ്കളാഴ്ച വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴിയാണ് പെട്രോൾ പമ്പിന് മുൻപിൽ 500 രൂപ നോട്ടുകൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. നോട്ടുകൾ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ തീരുമാനിച്ചു. 3,000 രൂപയുണ്ടായിരുന്നു. എഎസ്ഐ എസ്. പ്രവീൺകുമാർ പണം ഏറ്റുവാങ്ങി. സത്യസന്ധതയെ അഭിനന്ദിച്ച് ചായയും ലഘു ഭക്ഷണവും നൽകിയാണ് കുട്ടികളെ പൊലീസ് മടക്കി അയച്ചത്. പണത്തിന്റെ ഉടമയെ കണ്ടെത്താനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *