കൊച്ചി : നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. 2023 മെയ് 30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം . ഗുരുതര കരൾ രോഗത്തെ തുടർന്ന് മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരൾ രോഗം കണ്ടെത്തുകയായിരുന്നു. അടിയന്തിര കരൾമാറ്റമാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ അറിയിച്ചിരുന്നു.സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടനായിരുന്നു ഹരീഷ്
ഹരീഷിൻറെ ഇരട്ട സഹോദരിയായ ശ്രീജ കരൾ ദാനത്തിന് തയ്യാറായിരുന്നു. ശസ്ത്രക്രിയക്കു വേണ്ട തുക അഭ്യർഥിച്ച് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു.



