റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതങ്കയം വെള്ളച്ചാട്ടത്തില്‍ 18കാരന്‍ മുങ്ങി മരിച്ചു

May 29, 2023 - 10:16 am

കോഴിക്കോട് : സ്ഥിരം അപകടമേഖലയായ കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ 18കാരന്‍ മുങ്ങി മരിച്ചു. നാല് പേരാണ് കയത്തില്‍ മുങ്ങിയത്. മറ്റ് മൂന്ന് പേര്‍ക്ക് നീന്തി രക്ഷപ്പെടാനായി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. കുളിക്കുന്നതിനിടെയാണ് കയത്തില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പതങ്കയത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വേനല്‍ മഴയെ തുടര്‍ന്ന് ഇവിടെ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാറുണ്ട്. മലയോര മേഖലയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിലും തുഷാരഗിരിയിലുമെല്ലാം ഇത്തരത്തില്‍ പെട്ടെന്നുള്ള മലവെള്ളപ്പാച്ചില്‍ നിത്യമാണ്. അതിനാല്‍ ഉച്ചക്ക് ശേഷം വെള്ളത്തില്‍ ഇറങ്ങുന്നവര്‍ ഏറെ ശ്രദ്ധ പാലിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *