റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇമ്രാന്റെ ഭാര്യക്ക് മുന്‍കൂര്‍ ജാമ്യം

May 16, 2023 - 4:07 pm

കറാച്ചി: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ചതിനു പിന്നാലെ, ഇതേ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റ ബീവിക്ക് 23 വരെ ലാഹോര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
2019-ല്‍ പാക് പഞ്ചാബിലെ ഝലം ജില്ലയില്‍ അല്‍ ഖാദിര്‍ സര്‍വകലാശാല സ്ഥാപിച്ചതില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി.) നേരത്തെ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ഇമ്രാനും ഭാര്യയും പാകിസ്താന്‍ തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കളുമാണ് അന്വേഷണം നേരിടുന്നത്. അതിനിടെ, രാജ്യദ്രോഹക്കുറ്റം ചുമത്തി അടുത്ത പത്തു വര്‍ഷത്തേക്കു തന്നെ ജയിലിലടയ്ക്കാനാണു സൈനിക ഭരണകൂടം ശ്രമിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജഡ്ജി, ജൂറി, ആരാച്ചാര്‍ എന്നിവയുടെ അധികാരം ഏറ്റെടുത്തതിനു സമാനമാണ് സൈന്യത്തിന്റെ പ്രവൃത്തി.
ഭാര്യയെ അഴിക്കുള്ളിലാക്കി തന്നെ അപമാനിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും തുടര്‍ ട്വീറ്റുകളിലൂടെ ഇമ്രാന്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *