കണ്ണൂർ: വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കണ്ണൂർ ജില്ലയിലെ കീഴ് പള്ളിയിലാണ് സംഭവം. കീഴ് പള്ളി പാലരിഞ്ഞാൽ സ്വദേശി എം.കെ ശശി (51) ആണ് ഷോക്കേറ്റ് മരിച്ചത്. 2023 മേയ് 1ന് ആണ് സംഭവം.
ആറളം പഞ്ചായത്ത് മുൻ അംഗവും സിപിഐ ജില്ലാ കമ്മിറ്റി അംഗവും അദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു മരിച്ച എം.കെ ശശി. അതേസമയം, അപകടകാരണം പരിശോധിച്ചു വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും അധികൃതർ അറിയിച്ചു.



