റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധു വധക്കേസ്: വിചാരണക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

April 27, 2023 - 2:35 pm

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍. അതിനിടെ, ശിക്ഷിക്കപ്പെട്ട 13 പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്നതു ഹൈക്കോടതി അടുത്തമാസം അഞ്ചിലേക്കു മാറ്റി. കേസിലെ 16 പ്രതികളില്‍ 13 പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിന തടവാണു മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. കോടതി വിധിച്ചത്. ഇതിനെതിരേയാണു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പതിനാറാം പ്രതി മുനീറിനൊഴികെ പതിമൂന്നു പേര്‍ക്കാണു കഠിന തടവ് വിധിച്ചത്.

ഒന്നാം പ്രതി ഹുെസെന്‍ 1,05,000 രൂപയും മറ്റു പ്രതികള്‍ 1,18, 000 രൂപയും പിഴ അടയ്ക്കാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. പിഴത്തുകയില്‍ പകുതി മധുവിന്റെ അമ്മയ്ക്കു നല്‍കണമെന്നും കോടതിവിധിച്ചിരുന്നു. 16-ാം പ്രതി മുനീറിനു മൂന്നു മാസം തടവും 500 രൂപ പിഴയുമായിരുന്നു ശിക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *