റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നു

April 26, 2023 - 2:45 pm

കൊച്ചി: വാട്ടര്‍ മാന്‍മുരളി അവതരിപ്പിക്കുന്ന സിനിമാറ്റിക് ഫിലിംസിന്റെ ബാനറില്‍ വിലാസ് മുരളി, സിമി മുരളി എന്നിവർ നിര്‍മ്മിക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍ ആണ് നായകനായെത്തുന്നത്.

ഈ സിനിമയ്ക്കുവേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നു. ധ്യാന്‍ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. വടക്കേ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം മലബാറിന്റെ നേര്‍ രേഖകൂടിയാണ്. പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശീനിവാസന്‍, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, ഉണ്ണിരാജാ, നവാസ് വള്ളിക്കുന്ന്, സോഹന്‍ സീനുലാല്‍.

രാജേഷ് അഴീക്കോടന്‍, അനീഷ് ഗോപാല്‍, താസി ആമി, ദേവരാജന്‍ കോഴിക്കോട്, ശരത് ലാല്‍, ഭാനുമതി പയ്യന്നൂര്‍, പാര്‍വണാ രേവതി, ഉഷ പയ്യന്നൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മനു മഞ്ജിത്ത്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *