റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലിയാറില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

April 26, 2023 - 2:03 pm

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ചാലിയാര്‍ പുഴയില്‍ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചാലിയം തൈക്കടപ്പുറം ഉസ്മാന്‍ കോയ(56) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികളും കടുക്ക തൊഴിലാളികളും ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സംയുക്തമായി ചാലിയാറിലും കടലിലുമായി തെരച്ചില്‍ നടത്തിവരുന്നതിനിടെ ആനങ്ങാടി നാലു സെന്റിനു സമീപം ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കരക്കടിയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഞായറാഴ്ച രാത്രി 12.30-ഓടെയാണ് ഉസ്മാന്‍ കോയയെ കാണാതായത്. അപകടം സംഭവിച്ചിട്ടും കൂടെയുണ്ടായിരുന്നവര്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെ മാത്രമാണ് വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചത്. ഉസ്മാന്‍ കോയക്കൊപ്പമുണ്ടായിരുന്നവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഫൈബര്‍ വള്ളവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: സഫിയ. മക്കള്‍: ഷുഹൈബ്, സുഫൈറ, ആനിയ ഷെറി. മരുമക്കള്‍: ഫാദിഷ, റാസിക്ക്, ഇര്‍ഫാന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *