കോട്ടയം : കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ ശശി തരൂരിനും കെ മുരളീധരനും അവഗണന നേരിതായി പരാതി ഉയർന്നു. 2023 മാർച്ച് 30 വ്യാഴാഴ്ച ആയിയിരുന്നു കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾ വൈക്കത്ത് നടന്നത്. ശശിതരൂരിന് മുൻനിരയിൽ സീറ്റ് നിഷേധിച്ചുവെന്നും, കെ മുരളീധരനെ ഒഴിവാക്കിയെന്നും പറയാറുണ്ട്. കെപിസിസി പ്രസിഡന്റിനോടും കെ സി വേണുഗോപാലിനോടും കെ മുരളീധരൻ അതൃപ്തി നേരിട്ട് വ്യക്തമാക്കി. ‘താല്പര്യം ഇല്ലെങ്കിൽ അത് പറയണം, പരസ്യമായി അപമാനിക്കരുത്’ എന്ന് മുരളീധരൻ നേതൃത്വത്തോട് പറഞ്ഞതായാണ് വിവരം.
മുൻ കെപിസിസി അധ്യക്ഷൻ എന്ന പരിഗണനയിൽ രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ അതേ പട്ടികയിലുള്ള . മറ്റ് രണ്ടുരേരെയും അവഗണിച്ചു. എന്നാൽ സദസ് നിയന്ത്രിച്ചവർ മറന്നു പോയത് ആകാമെന്ന് സുധാകരൻ മറുപടി നൽകി. തന്റെ കാര്യത്തിൽ മറവിയും അവഗണനയും കുറച്ച് കൂടുതൽ ആണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ ആളെ നോക്കണമെന്നും മുരളീധരൻ പറഞ്ഞു എന്നും സൂചനയുണ്ട്.
എന്നാൽ വൈക്കം ശതാബ്ദി ആഘോഷത്തിലെ വിവാദം അനാവശ്യമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. കെ മുരളീധരനെയും തരൂരിനെയും പ്രസംഗിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സമയക്കുറവ് മൂലമാണ് ഒഴിവാക്കേണ്ടി വന്നത്. ആരെയും മനഃപൂർവം ഒഴിവാക്കിട്ടിയില്ലെന്ന് നാട്ടകം സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘തരൂരിന് മുൻ നിരയിൽ സീറ്റ് ഒരുക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ചില അതിഥികൾ ആ സീറ്റിൽ ഇരുന്നു. ഒടുവിൽ താൻ തന്നെ എഴുനേറ്റ് സൂറ്രുനൽകിയതായും നാട്ടകം സുരേഷ് പറഞ്ഞു. പരിപാടി വലിയ വിജയമാണെന്നും വിവാദങ്ങൾ അനാവശ്യമെന്നും നാട്ടക്കം സുരേഷ് വ്യക്തമാക്കി.