റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവശ്യ മരുന്നുകളുടെ വില വര്‍ധന ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍

March 30, 2023 - 11:06 am

ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വന്‍തോതില്‍ ഉയരും. ഏപ്രില്‍ ഒന്നുമുതല്‍ 12.12 ശതമാനം വരെ വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 384 മരുന്നുകളുടേയും ആയിരത്തോളം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വര്‍ധിക്കും. വാര്‍ഷിക മൊത്ത വില സൂചികയുടെ (ണജക) അടിസ്ഥാനത്തിലാണ് വില വര്‍ധന.വേദനസംഹാരികള്‍, ഹൃദ്രോഗ ചികിത്സാ മരുന്നുകള്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവയ്ക്കായിരിക്കും പ്രധാനമായും വില വര്‍ധനയുണ്ടാകുക. ഇവ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്. വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തുള്ള നോണ്‍ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വിലയിലും 10 ശതമാനം വര്‍ധനയുണ്ടാകും.

മൊത്ത വില സൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും വില വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് അനുമതി നല്‍കിയിട്ടുണ്ട്. 2013ല്‍ ഡ്രഗ് പ്രൈസ് കണ്‍ട്രോളര്‍ നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. അവശ്യ മരുന്നുകള്‍ക്ക് നോണ്‍ ഷെഡ്യൂള്‍ഡ് ലിസ്റ്റിലെ മരുന്നുകളേക്കാള്‍ കുറഞ്ഞ നിരക്ക് വര്‍ധനയുണ്ടാകുന്നത് ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *