റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മനില: ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതനായ യുവാവ് വെടിവെച്ച് വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊല്ലപ്പെടുത്തി. പഞ്ചാബിലെ ജലന്ധർ സ്വദേശികളായ സുഖ് വീന്ദർ സിങ്(41) ഭാര്യ കിരൺദീപ്  കൗർ(33) എന്നിവരാണ് കൊല്ലപ്പെട്ടത്.. ഫിലിപ്പീൻസിന്റെ തലസ്ഥാനനഗരിയായ മനിലയിലാണ് ക്രൂര കൊലപാതകം നടന്നത്. 2023 മാർച്ച്25 ശനിയാഴ്ച രാത്രി ദമ്പതിമാരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി അതിക്രമിച്ച് കയറിയ യുവാവ് ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ജലന്ധർ സ്വദേശിയായ സുഖ് വീന്ദർ സിങ് കഴിഞ്ഞ 19 വർഷമായി മനിലയിലാണ് താമസിച്ചിരുന്നുത്.  ഭാര്യ കിരൺദീപ് അടുത്തിടെയാണ് ഇവിടെയെത്തിയത്. ശനിയാഴ്ച രാത്രി പതിവ് പോലെ ജോലി കഴിഞ്ഞെത്തി വീടിന് പുറത്ത് വിശ്രമിക്കുകയായിരുന്ന സുഖ് വീന്ദറിന് നേരേ  അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ വീടിനകത്ത് കയറി ഭാര്യ കിരൺ ദീപിനെയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. പോയിന്റ് ബ്ലാങ്കിൽ ആണ് ഇരുവരെയും വെടിവെച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

യുവാവ് സുഖ് വീന്ദർ സിങ്ങിന്റെ അടുത്തെത്തുന്നതും പെട്ടന്ന് തോക്കെടുത്ത് മൂന്ന് തവണ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. ശബ്ദം കേട്ട് വാതിലനടുത്തേക്ക് ഓടിയെത്തിയ  കിരൺ ദീപിന്റെ നേരെയും ഇയാൾ വെടിയുതിർത്തു. സുഖ് വീന്ദറിന്റെ സഹോദരൻ ലഖ് വീർ സിങും മനിലയിലായിരുന്നു താമസം. ഏതാനുംദിവസം മുൻപ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി ലഖ് വീർ സിങ് പഞ്ചാബിലേക്ക് മടങ്ങിപ്പോയിരുന്നു. 

ഞായറാഴ്ച രാവിലെ മുതൽ ഏറെനേരം വിളിച്ചിട്ടും ലഖ് വീറിന് സഹോദരനെ ഫോണിൽ കിട്ടിയിരുന്നില്ല. ഇതോടെ മനിലയിലുള്ള ബന്ധുവിനോട് വീട്ടിൽ പോയി അന്വേഷിക്കാൻ ലഖ് വീർ ആവശ്യപ്പെട്ടു.  ബന്ധു ലഖ് വീറിന്റെ വീട്ടിലെത്തിയപ്പോഴാണ് ദമ്പതിമാരെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹമെന്ന് ബന്ധു പൊലീസിനോട് പറഞ്ഞു. കുടുംബവുമായി മനിലയിൽ ആർക്കും ശത്രുതയില്ലെന്നാണ് ലഖ് വീർ സിങ്ങ് പറയുന്നത്. ജേഷ്ഠന്റെയും ഭാര്യയുടേയും കൊലപാതകത്തിൽ  കുറ്റക്കാരെ കണ്ടെത്താനായി ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *