ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി

ജെപി നേതാവിന്റെ പരാതിയിൽ പൊലീസ് തനിക്കെതിരെ കേസെടുത്ത വിഷയത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിയൻ മുദ്രാവാക്യം ഫേസ്ബുക്കിൽ കുറിച്ചതിനാണ് തനിക്കെതിരെ പൊലീസ് കേസ് എടുത്തതെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു. ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണ് പൊലീസ് കേസ് എടുത്തത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കെ. സുരേന്ദ്രനോ, വത്സൻ തില്ലങ്കേരിയോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും റിജിൽ മാക്കുറ്റി പറഞ്ഞു

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് കണ്ണൂർ ടൗൺ പൊലീസ് റിജിൽ മാക്കുറ്റിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന്മേലാണ് പൊലീസ് നടപടി.

Share
അഭിപ്രായം എഴുതാം