റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമൃത്പാല്‍ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു: ഊര്‍ജിത തിരച്ചില്‍

March 19, 2023 - 8:55 pm

അമൃത്സര്‍: പഞ്ചാബില്‍ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങിനെ പിടികൂടാനായുള്ള നീക്കത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി. സര്‍ക്കാര്‍ എസ് എം എസ് അടക്കമുള്ള സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. അമൃത്പാല്‍ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ അമൃത്പാലിനെ പിടികൂടാന്‍ പോലീസ് വന്‍ സന്നാഹമൊരുക്കിയെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

അമൃത്പാലിന്റെ അനുയായികളായ 78 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമൃത്പാലിനായി ജലന്ധറിലെയും അമൃത്സറിലെയും വിവിധ സ്ഥലങ്ങളില്‍ പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്. നാല് വാഹനങ്ങളിലായാണ് അമൃത്പാലും അനുയായികളും രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. അമ്പതോളം വാഹനങ്ങളിലാണ് പോലീസ് അമൃത്പാലിനെ പിന്തുടര്‍ന്നത്. എന്നാല്‍, പോലീസിനെ കണ്ടതോടെ ഇയാളുടെ വാഹനം യു ടേണ്‍ എടുത്ത് മെഹ്താപൂര്‍ ഏരിയയില്‍ എത്തി. വാഹന വ്യൂഹത്തില്‍ നിന്ന് ഒരു വാഹനം പോലീസ് പിടികൂടിയെങ്കിലും മറ്റ് മൂന്നു വാഹനങ്ങളുമായി അമൃത്പാലും സംഘവും രക്ഷപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *