റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കവിത ഹാജരായില്ല; വീണ്ടും ഇ.ഡി. സമന്‍സ്

March 17, 2023 - 2:18 pm

ന്യൂഡല്‍ഹി: ബി.ആര്‍.എസ്. നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിത 16/03/23 വ്യാഴാഴ്ചയും ഇ.ഡിക്കു മുന്നില്‍ ഹാജരായില്ല.
ബി.ആര്‍.എസ്. ജനറല്‍ സെക്രട്ടറി സോമ ഭാരത് കുമാറിനെ ഇ.ഡി. ഓഫീസിലേക്ക് അയച്ച കവിത, താന്‍ നേരിട്ടു ഹാജരാകേണ്ട കാര്യമില്ലെന്നും അതിനാല്‍ ചുമതലപ്പെടുത്തിയ പ്രതിനിധിയെ അയയ്ക്കുകയാണെന്നും ഇ.ഡിയെ അറിയിച്ചു. കവിത 20നു ഹാജരാകണമെന്നു കാട്ടി ഇ.ഡി. പുതിയ സമന്‍സ് അയച്ചു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകണമെന്നു കാട്ടിയാണു ഇ.ഡി. സമന്‍സ് അയച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *