റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കെതിരെ സിബിഐക്ക്‌ പരാതി നല്‍കി കോണ്‍ഗ്രസ്‌ നേതാവ്‌ അനില്‍ അക്കര

March 17, 2023 - 9:19 am

കൊച്ചി : ലൈഫ്‌മിഷന്‍ കോഴയിടപാട്‌ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയയ്‌ണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ അനില്‍ അക്കര സിബിഐക്ക്‌ പരാതി നല്‍കി. ഇടപാട്‌ സംബന്ധിച്ച്‌ ലൈഫ്‌ മിഷന്‍ സിഇഒ, തദ്ദേശവകുപ്പ്‌ പ്രിൻസിപ്പല്‍ സെക്രട്ടറിക്കു കൈമാറിയ കത്തുള്‍പ്പടെ രേഖകള്‍ സഹിതമാണ്‌ അനില്‍ പരാതി നല്‍കിയത്‌.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ്‌ ചെയ്‌ത ഘട്ടത്തില്‍ ഇഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ്‌ റിപ്പോര്‍ട്ടും കൈമാറി. ലൈഫ്‌ മിഷന്‍ ഇടപാടിലെ ഗൂഡാലോചനയില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ രേഖകളെന്നും ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദ്‌ കടത്തിയ ഡോളര്‍ മുഖ്യമന്ത്രിക്കുള്‍പ്പടെ ലഭിച്ച അഴിമതി പണമാണെന്നും പരാതിയില്‍ പറയുന്നു

വിദേശനാണയ വിനിമയ ചട്ടത്തിന്‌ പുറമേ അഴിമതി നിരോധന ചട്ടപ്രകാരവും കേസെടുക്കണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌ത്‌ തെളിവുകള്‍ ശേഖരിച്ച്‌ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം എന്നീ ആവശ്യങ്ങളാണ്‌ പരാതിയില്‍ ഉന്നയിച്ചിട്ടുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *