റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മരുന്നുവില്‍പന കമ്പനികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകള്‍, മരുന്നുകളുടെ യുക്തിരഹിതമായ വില്‍പന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്ന് ഇ-ഫാര്‍മസികള്‍ പൂര്‍ണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. ഫെബ്രുവരിയില്‍ 20 ഇഫാര്‍മസി കമ്പനികള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ടാറ്റ 1എംജി, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, നെറ്റ്‌മെഡ്‌സ്, മെഡിബഡി, പ്രാക്ടോ, അപ്പോളോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് നോട്ടിസ് അയച്ചത്. ഇഫാര്‍മസികള്‍ നിരോധിക്കുന്നതിനോട് മന്ത്രിതല സമിതിക്കും അനുകൂല നിലപാടാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *