റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

March 12, 2023 - 1:08 pm

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.
പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സ്‌ഫോടനം. അഗ്നിപര്‍വതത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലാണു ലാവ പരന്നത്. പുകമേഘങ്ങള്‍ 100 മീറ്റര്‍ ഉയരത്തിലെത്തി. അഗ്നിപര്‍വതത്തിനു സമീപമുള്ള എട്ട് ഗ്രാമങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
2,963 മീറ്റര്‍ ഉയരമുള്ള മെറപി ഇന്തോനീഷ്യയിലെ ഏറ്റവും സജ്ജീവമായ അഗ്നിപര്‍വതങ്ങളിലൊന്നാണ്. 2010 ലുണ്ടായ സ്‌ഫോടനത്തില്‍ 300 പേരാണു മരിച്ചത്. 1930 നുശേഷമുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *