റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പള്‍സര്‍ സുനിക്ക് ജാമ്യമില്ല

March 7, 2023 - 9:09 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസിലെ വിചാരണ അടുത്ത കാലത്തു പൂര്‍ത്തിയാവാനിടയില്ലെന്നു ചൂണ്ടിക്കാട്ടിയാണു സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുന്‍പു ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു സുനി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ നിര്‍ദേശപ്രകാരമാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. സുനിക്കു ജാമ്യം അനുവദിക്കുന്നതു കേസിന്റെ വിചാരണയെ ബാധിക്കുമെന്ന പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ആറു വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു പള്‍സര്‍ സുനി ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വിചാരണ തടവുകാരാനായി കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞുവെന്ന കാരണത്താല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി മുന്‍പു വ്യക്തമാക്കിയിരുന്നു. പ്രതിക്കെതിരേ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നതുകൊണ്ടാണ് വിചാരണ തടവുകാരനായി ഇത്രയും നാള്‍ കഴിയേണ്ടിവന്നതെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം പൂര്‍ത്തിയാക്കിയത്. 2017ലാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. നിലവില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു വിചാരണയ്ക്കു ഹാജരാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *