
ഇടുക്കി: ലോക ജലദിനം ഉദ്ഘാടനത്തിനൊരുങ്ങി 83 കുളങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിര്‍മ്മിച്ച കുളങ്ങള്‍ 22ന് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിച്ച 83 കുളങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. 2000 കുളങ്ങളാണ് സംസ്ഥാനമൊട്ടാകെ നിര്‍മ്മിക്കുന്നത്. …